ന്യൂഡല്‍ഹി: ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഏത് തരത്തിലുമുള്ള സൈബര്‍ ആക്രമങ്ങള്‍ക്കും നമ്മല് ഇരയാകാം. അതിനാല്‍ ഉത്തരവാദിത്വപരമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂണ്‍ വെര്‍ച്വല്‍ കോഫറന്‍സിന്റെ ഭാഗമായി കൊറോണയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവരവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിശബ്ദരായിട്ടാണ് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സത്യസന്ധമായ രീതിയിലുളള വിവരങ്ങളുമായി നമ്മെ അഭീമുഖീകരിക്കുകയും സ്വകാര്യ വിവരങ്ങള്‍ ഹാക്കേഴ്സ് ചോര്‍ത്തിയെടുക്കുകയും ചെയ്തുവരുന്നു. ഇതിനെതിരെ എപ്പോഴും ജാഗരൂകരായി ഇരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഓരോരുത്തരും മുന്‍ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വിവിധ ഭാഗങ്ങളിലുളള ആളുകള്‍ കൊക്കൂണില്‍ പങ്കെടുക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും സൈബര്‍ സുരക്ഷിതത്വത്തിന് വേണ്ടി കേരളാ പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്നും അജിത് ഡോവൽ കൂട്ടിച്ചേര്‍ത്തു.
Comments