"കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല.." കാര്‍ഷിക ബില്ലിനെ പിന്തുണച്ച് കൃഷ്ണ കുമാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല..” കാര്‍ഷിക ബില്ലിനെ പിന്തുണച്ച് കൃഷ്ണ കുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:21 am IST
Facebook
Twitter
WhatsAppTelegram

രണ്ട് ദിവസമായി ഇന്ത്യയിലുടനീളം ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരും കാര്‍ഷിക ബില്ലും  അതിനെരെയുള്ള പ്രതിഷേധവുമാണ്. കോണ്‍ട്രാക്ട് ഫാമിംഗ് അനുവദിക്കുകയും വിളകള്‍ ആര്‍ക്ക് വേണമെങ്കിലും വില്‍ക്കാന്‍ കര്‍ഷകരെ അനുവദിക്കുകയും ചെയ്യുന്ന ബില്ലുകളെ  ചരിത്രപരമെന്നാണ് പലരും വിശേഷിപ്പിച്ചത് . എന്നാല്‍ ഇതിനെതിരെ പല പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും ഒരുകൂട്ടം കാര്‍ഷിക ബില്ലിനെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടന്‍ കൃഷ്ണ കുമാറാണ് കാര്‍ഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ബില്ലിനെ പിന്തുണച്ച് നടന്‍ എത്തിയിരിക്കുന്നത്.

കാര്‍ഷിക ബില്ലിനെ ചിലര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2 എന്നും ഡിമോണിറ്റസേഷന്‍ 2 എന്നൊക്കെയാണ് പറയുന്നതെന്നും ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയുമെന്ന് പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറിച്ചു. ഇന്ന് കര്‍ഷകരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉള്ളത് കൊണ്ട് പണ്ടത്തെ പോലെ അവരെ പറ്റിക്കാന്‍ കഴിയില്ലെന്നും നടന്‍ പറയുന്നു. കര്‍ഷകര്‍ക്ക് കാര്യം മനസ്സിലായെന്നും ഇനി അവരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് നേരിട്ട് തന്നെ കൊടുക്കാമെന്നും അദ്ദേഹം കുറിച്ചു. കുറച്ചൊക്കെ പട്ടിണി മാറുമെന്നും ഇനിയും ഒരു ലോഡ് ബില്ലുകള്‍ വരാനുണ്ടെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണ കുമാര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

“കാര്‍ഷിക ബില്ലും രാജ്യസഭാ കടന്നു. ചിലര്‍ ഇതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2 എന്നും ഡിമോണിറ്റസേഷന്‍ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാര്‍ക്ക് മാത്രം. ഒന്ന് UPA യില്‍ നിന്നുള്ള കുടുംബം, മഹാരാഷ്‌ട്രകാരാ, മറ്റൊന്ന് NDA യില്‍ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാര്‍ഷിക വരുമാനത്തില്‍ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ മന്ത്രി രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ് എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ മന്ത്രിയുടെ ഉള്ള പണിയും പോയി.

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല. അവര്‍ക്കും കാര്യം മനസ്സിലായി. കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ. ഇനി കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് അവര്‍ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്‌ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരന്‍ 20 രൂപയ്‌ക്കു ഉപഭോക്താവിന് കൊടുക്കുന്നു. ഇനി മുതല്‍ കര്‍ഷകന്‍ അതേ സാധനം 15 രൂപയ്‌ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടര്‍ക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടര്‍ക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്‌സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം. ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്” -കൃഷ്ണ കുമാര്‍ കുറിച്ചു.

Tags: Krishna Kumarfarmers billbillfarmers
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies