ഇസ്ലാമാബാദ്: പാകിസ്താനിലെ അഴിമതി ഭരണത്തില്‍ നിന്നും ഇമ്രാന് ഖാനെ താഴെയിറക്കാനുള്ള ശ്രമത്തിനെ തടയാന്‍ സൈന്യം കരുക്കള്‍ നീക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ മകനടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസ്താവകള്‍ക്ക് പുറമേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രസ്താവന ഇറക്കിക്കഴിഞ്ഞു. സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നവാസ് ഷെരീഫ് നടത്തുന്നത്. ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സൈന്യം നീക്കം നടത്തുന്നത്.
നവാസ് ഷെരീഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും ഇമ്രാന് ഖാനും മറ്റ് മന്ത്രിസഭാംഗങ്ങളും ഒരു മറുപടിയും നല്‍കിയിട്ടില്ല. ഇതിനിടെ നിലവിലെ പ്രതിപക്ഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും വച്ച് പാകിസ്താന് മാദ്ധ്യമങ്ങളില്‍ ഭരണപക്ഷം എതിര് പ്രചാരണം നടത്തുകയാണ്. മുന്‍ മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ സൈന്യത്തിന്റെ സാങ്കേതിക വിദഗ്ധര്‍ നേരിട്ടാണ് സര്‍ക്കാര്‍ മാദ്ധ്യമങ്ങളിലൂടെ നല്കിക്കൊണ്ടിരിക്കുന്നത്.
Comments