ഇഞ്ചി മുതൽ അശ്വഗന്ധ വരെ ; കൊറോണയെ ചെറുക്കാനുള്ള ആയുർവേദ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഞ്ചി മുതൽ അശ്വഗന്ധ വരെ ; കൊറോണയെ ചെറുക്കാനുള്ള ആയുർവേദ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കൊറോണയെ ചെറുക്കാനുള്ള ആയുര്‍വേദ- യോഗ ചികിത്സാ നടപടിക്രമം ആയുഷ് മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. കൊറോണ പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആയുര്‍വേദത്തിനും യോഗയ്‌ക്കും കഴിയുമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.

ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ് നടപടി ക്രമം തയ്യാറാക്കിയിരിക്കുന്നത്.

തൊണ്ട വേദന, തളര്‍ച്ച, ശ്വാസംമുട്ട്, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനുള്ള ആയുർവേദ മാർഗങ്ങളാണ് ഇതിൽ പറയുന്നത്.അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം തുടങ്ങിയവയാണ് ചികിത്സാക്രമത്തിൽ പറഞ്ഞിരിക്കുന്ന ഔഷധങ്ങളിലും മിശ്രിതങ്ങളിലും ചിലത്. മരുന്നുകള്‍ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ.

ക്ലിനിക്കല്‍ പഠനങ്ങളുടെയും ഐ.സി.എം.ആര്‍., സി.എസ്.ഐ.ആര്‍. എന്നിവയുമായി യോജിച്ചു കൊണ്ടുമാണ് നടപടിക്രമം രൂപപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

ലഘുവായ ലക്ഷണങ്ങള്‍ക്ക്:

മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ക്കൊള്ളുക
ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ക്കൊള്ളുകയുമാകാം
ചൂടുവെള്ളം കുടിക്കുക, വെറും വെള്ളമോ ഇഞ്ചി, മല്ലി, ജീരകം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളവും കുടിക്കാം

ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്:

പനി, ശരീരവേദന, തലവേദന- നാഗരാദി കഷായം 20 മില്ലി വീതം ദിവസം രണ്ടുനേരം
ചുമയ്‌ക്ക് സിതാപലാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് ദിവസം മൂന്നുനേരം
നാവിന് രുചിയില്ലായ്മ, തൊണ്ടവേദന- വ്യോഷാദി വടി ഒന്നോ രണ്ടോ ഗുളിക ചവയ്‌ക്കുക
തളര്‍ച്ചയ്‌ക്ക്- 10 ഗ്രാം ച്യവനപ്രാശം ചൂടുവെള്ളത്തിനോ പാലിനോ ഒപ്പം ദിവസം ഒരുനേരം കഴിക്കുക.

Tags: COVID-19ayush
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies