വാട്സ് ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: കോടിക്കണക്കിന് സ്മാർട്ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്സ് ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: കോടിക്കണക്കിന് സ്മാർട്ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 11:39 am IST
FacebookTwitterWhatsAppTelegram

കോടിക്കണക്കിനു സ്മാർട് ഫോണുകളില്‍ വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3, ആപ്പിളിന്റെ ഐഒഎസ് 9 എന്നിവയ്‌ക്ക് മുൻപെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ് ആപ്പ് സേവനം നിർത്തലാക്കും. 2021 ജനുവരി‍ 1 മുതൽ വാട്സാപ് ഈ ഫോണുകളിൽ വാട്സ്ആപ്പ് കിട്ടില്ല.

ഇന്ത്യയിൽ ഏറ്റവും ജനകീയആപ്പാണ് വാട്സ്ആപ്പ്. സന്ദേശമയക്കുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും വാട്സ്ആപ്പിനെയാണ്. വീഡിയോ കാൾ, ഗ്രൂപ്പ് കോൾ എന്നിവയ്‌ക്കും ഏറ്റവും സ്വീകാര്യത വാട്സ്ആപ്പിനാണ്. എന്നാൽ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ റൺ ചെയ്യുന്നില്ലെന്നാണ് അറിയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് വാട്സ് ആപ്പിന്റെ പുതിയ തീരുമാനം.

ഓരോ വർഷവും പഴയ പതിപ്പ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്കുള്ള വാട്സാപ് ആക്‌സസ്സ് നഷ്‌ടപ്പെടുന്നുണ്ട്. 2021 മുതൽ ആൻഡ്രോയിഡ് 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് വാട്സാപ് ലഭിക്കുക.

ഐഫോണുകളുടെ കാര്യത്തിൽ‍ ഐഒഎസ് 9 ലും അതിനുശേഷമുള്ളതിലും വാട്സാപ് പ്രവർത്തിക്കുന്നത് തുടരും. ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലോ അതിനു മുകളിലുള്ള പതിപ്പുകളിലോ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾക്ക് വാട്സാപ് പ്രവർത്തിപ്പിക്കുന്നതിൽ ഒരു പ്രശ്‌നവും നേരിടില്ല. അതേസമയം, ഐഒഎസ് 9, ആൻഡ്രോയിഡ് 4.0.3 എന്നിവയേക്കാൾ പഴയത് ഉപയോഗിക്കുന്നവർക്ക് അടുത്ത വർഷം മുതൽ വാട്സാപ് പ്രവർത്തിപ്പിക്കാൻ കഴിയില്ല.

വാട്‌സാപ്പ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍ ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്‌സാപ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

ഏതൊക്കെ ഫോണിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാൻ പ്രയാസം?

ആൻഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകൾ ലഭിക്കുന്നത് നിർത്തിയ എല്ലാ സ്മാർട് ഫോണുകളെയും ഈ പ്രശ്നം ബാധിക്കുമെന്നാണ് സൂചന. സാംസങ് ഗാലക്‌സി എസ് 2, മോടോറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയർ എന്നിവയാണ് ചില ഫോണുകൾ. ഐഫോൺ 4എസ്, ഐഫോണ് 5, ഐഫോൺ 5എസ്, ഐഫോൺ 5സി എന്നിവ 2021 മുതൽ വാട്സാപിനെ പിന്തുണയ്‌ക്കുന്നത് നിർത്തുന്ന ഐഫോണുകളാണ്.

വാട്സ്ആപ്പ് ഉയോഗത്തിന് നിങ്ങളുടെ ഫോണുകൾ യോഗ്യമാണോ എന്ന് പരിശോധിക്കുന്നതെങ്ങനെ?

സെറ്റിങ്സ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സിൽ പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിച്ചാൽ ഫോണുകളിൽ വാട്സ്ആപ്പ് ഉപോയോഗിക്കാൻ കഴിയുമോ എന്ന് തിരിച്ചറിയാനാകും .

ഐഒഎസ് 9 ന് ശേഷം കാലഹരണപ്പെട്ട ഐഫോണുകൾ തിരിച്ചറിയുന്നത് എളുപ്പമാണ്. .കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാൻ വാട്‌സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

Tags: whatsap
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies