കൊച്ചി: കൊച്ചി കാക്കനാട് എയർപോർട്ട് റോഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.റോഡിൽ കൂടി നടന്ന് പോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്കറ്റിലെ പേഴ്സിൽ നിന്ന് ലഭിച്ച പേപ്പറുകളുടെ അടിസ്ഥാനത്തിൽ മരിച്ചത് കൊല്ലം സ്വദേശിയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മധ്യവയസ്കൻ എന്ന് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുഖത്ത് മുറിവുകളുണ്ട്. മരണത്തിൽ പോലീസ് ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നു. പരിസരത്തുള്ള സിസിടിവി ദ്യശ്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Comments