മിലാന്: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനും അത്ലാന്റയ്ക്കും ഇന്ന് മത്സരം. ഇന്റര്‍ മിലാന് എസി പാര്‍മയും അത്ലാന്റയെ ക്രോട്ടോണയുമാണ് നേരിടുന്നത്. ജെനോവയെ തോല്‍പ്പിച്ച ശേഷമാണ് ഇന്‍ര്‍ നാളെ ലീഗ് മത്സരത്തിലിറങ്ങുന്നത്. പാര്‍മയാണ് എതിരാളി. അന്റോണിയോ കോണ്ടേയുടെ ഇന്ററിനെതിരെ എല്ലാ തന്ത്രങ്ങളുമായിട്ടാണ് ഫാബിയോ ലിവറാനേയുടെ പരിശീലനത്തില്‍ പാര്‍മ ഇറങ്ങുന്നത്. ഇന്റര്‍ മിലാന് തട്ടകമായ സാന്‍ സിറോയിലാണ് മത്സരം.
🏥 | REPORT
Update on @RomeluLukaku9 👇https://t.co/UaWgm3vn29
— Inter (@Inter_en) October 29, 2020
സുപ്പര്‍ താരം റൊമേലു ലൂക്കാക്കുവില്ലാതെയാണ് ഇന്റര്‍ മിലാന് ഇറങ്ങുന്നത്. പരിക്കാണ് ലൂക്കാക്കുവിനെ കളിക്കളത്തില്‍ നിന്നും അകറ്റിയിരിക്കുന്നത്. പകരമായി ലോറ്റാരോ മാര്‍ട്ടിനസാകും പാര്‍മക്കെതിരെ പടനയിക്കുക. ലീഗില്‍ പത്തു പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്റര്‍ നിലവിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ലാസിയയോട് സമനിലയും എ.സി. മിലാനോട് 2-1ന്റെ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ജെനോവക്കെതിരെ നേടിയ 2-0ന്റെ ആത്മവിശ്വാസം പാര്‍മക്കെതിരെ കരുത്താകും. അത്ലാന്റയുടെ നാളത്തെ മത്സരം ക്രോട്ടോണയോടാണ്. സാംപദോറിയയോടും നാപ്പോളി യോടും തോറ്റ അത്ലാന്റ കാഗ്ലിയാരിക്കെതിരെ മികച്ച ജയം നേടിയിരുന്നു.
Comments