ദുബായ്: ഐ.പി.എല്ലില്‍ പ്ലേഓഫിലെത്തിയ ഡല്‍ഹിക്ക് രഹാനേയുടെ വരവ് കരുത്തു കൂട്ടിയെന്ന് ഓപ്പണ്‍ ശിഖര്‍ ധവാന്. ഇന്ത്യന്‍ നിരയിലെ സാങ്കേതിക തികവാര്‍ന്ന ബാറ്റ്സ്മാനാണ് രഹാനെ. അദ്ദേഹത്തിന്റെ വരവ് ഇനിയുള്ള പ്രധാന മത്സരങ്ങളില്‍ ടീമിന് സ്ഥിരതകൂട്ടുമെന്ന പ്രത്യാശയാണ് ശിഖര്‍ ധവാന് പ്രകടിപ്പിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 153 റണ്‍സാണ് ഡല്‍ഹി പിന്തുടര്ന്ന് വിജയം നേടിയത്. തുടക്കം പതറാതെ കാത്തതിന് രാഹാനെയ്ക്കാണ് ധവാന് നന്ദിപറയുന്നത്. ഇരുവരും 54ഉം 60 ഉം റണ്‍സ് നേടിയതോടെ ടീമിന് വലിയ ആത്മവിശ്വാസ മായെന്നും ധവാന് പറഞ്ഞു. ആറു പന്തുകളവശേഷിക്കേ ആറു വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ ശേഷമുള്ള നിര്‍ണ്ണായക മത്സരം ബാറ്റിംഗ് മികവിലാണ് ഡല്‍ഹി നേടിയെടുത്തത്.
Comments