ന്യൂഡല്‍ഹി: ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പേരിലുള്ള മാറ്റം പോലെ തന്നെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ജോലിയിലും വ്യക്തത വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിലെ ഹസിറയ്ക്കും ഭവ്നഗര്‍ ജില്ലയിലെ ഘോഗയ്ക്കും ഇടയിലെ റോ-പാക്സ് ഫെറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തേയും ജലപാതകളേയും സംബന്ധിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. വികസിത സമ്പദ് വ്യവസ്ഥയില്‍ ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തേയും ജലപാതയേയും കാത്ത് സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ ഷിപ്പിംഗ് മന്ത്രാലയം ഇനി മുതല്‍ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് അറിയപ്പെടും. ഈ വ്യക്തത ജോലിയിലും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം റോ-പാക്സ് ഫെറി സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഹസിറയ്ക്കും ഘോഗയ്ക്കും ഇടയിലുള്ള 370 കിലോമീറ്റര്‍ റോഡ് ദൂരം 90 ആയി കുറയും. രാജ്യത്തിന്റെ സമുദ്ര പ്രദേശവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു സുപ്രധാന ഭാഗമായി ഉയര്‍ന്നുവരുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള വലിയ ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments