ആലപ്പുഴ: ചെങ്ങന്നൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി സുധീർ കുമാറാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയുമായി സുധീർ വഴക്ക് ഉണ്ടാക്കിയിരുന്നു. പിന്നീട് മുറിയിലേക്ക് പോയ സുധീർ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മുറിയിൽ നിന്ന് തീയും, പുകയും ഉയരുന്നത് കണ്ട് മാതാപിതാക്കളും അയൽവാസികളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. തീ അണയ്ക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ്.
Comments