വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ ഇന്ത്യന്‍ വംശജന് നന്ദി അറിയിച്ചു. ഡോ. അതുല്‍ ഗാവാന്ഡേയാണ് ബൈഡന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. പ്രത്യേക ഉപദേശക സമിതിയിലാണ് ഇന്ത്യന്‍ വംശജനായ ഡോക്ടറെ ബൈഡന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
55 വയസ്സുകാരനായ അതുല്‍ ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധനാണ്. ആരോഗ്യ രംഗത്ത് നിരവധി ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പുറത്തിറക്കിയിട്ടുള്ള അതുല്‍ വൈദ്യശാസ്ത്രത്തിലെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
‘അമേരിക്കയുടെ തീരുമാനത്തിന് നന്ദി പറയുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൊറോണയെ നിയന്ത്രിക്കാനാകും. നമുക്ക് ജനങ്ങളുടെ ജീവന് രക്ഷിച്ചേ മതിയാകൂ. എല്ലാ ജനങ്ങളേയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കണം’ ഡോ. അതുല്‍ ബൈഡന് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു.
ബ്രിഗ്ഹാമില് ജോലിചെയ്യുന്ന ഡോ. അതുല്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്ക്കൂളിലെ പ്രൊഫസറാണ്. ബില്‍ ക്ലിന്റണിന്റെ കീഴില്‍ അമേരിക്കന്‍ ആരോഗ്യവകുപ്പിലെ ഉപദേഷ്ടാവായും ഡോ. അതുല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments