മിലിട്ടറി ഇന്റലിജൻസിന്റെ ഒൻപത് വർഷക്കാലത്തെ കഠിന പ്രയത്നം ; ഉൾഫയുടെ നട്ടെല്ലൊടിച്ച കീഴടങ്ങൽ ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിലിട്ടറി ഇന്റലിജൻസിന്റെ ഒൻപത് വർഷക്കാലത്തെ കഠിന പ്രയത്നം ; ഉൾഫയുടെ നട്ടെല്ലൊടിച്ച കീഴടങ്ങൽ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2020, 12:42 pm IST
FacebookTwitterWhatsAppTelegram

ചൈനയിലിരുന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഉൾഫയുടെ പരമോന്നത നേതാവ് പരേഷ് ബറുവ ഒരു പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ ഏറ്റവും അടുത്ത അനുയായിയും സംഘടനയുടെ ഡെപ്യൂട്ടി കമാൻഡറുമായ ദൃഷ്ടി രാജ്ഖോവ എന്ന മേജർ റാഭ ഇന്ത്യൻ സൈന്യത്തിനു പിടികൊടുത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പരേഷ് ബറുവ. ഉൾഫയുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന രാജ്ഖോവ കൂടെയുണ്ടെങ്കിൽ ഇന്ത്യൻ സൈന്യത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ബറുവയ്‌ക്കറിയാം.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾഫ നടത്തിയ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു രാജ്ഖോവ. പ്രദേശത്തെ വിഘടനവാദ സംഘടനകൾക്ക് ആയുധം വിതരണം ചെയ്യുന്ന നേതാവ്. ബംഗ്ലാദേശിലും മറ്റുമായി നിരന്തരം യാത്ര നടത്തി ആയുധം എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഇയാൾ വഹിച്ചിട്ടുള്ളത്. സൈന്യവുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളിൽ അത്ഭുതകരമായി രക്ഷപ്പെടാനും ഇയാൾക്ക് സാധിച്ചിരുന്നു.

ഒന്നും രണ്ടുമല്ല ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ഉൾഫയുടെ പ്രധാനപ്പെട്ട നേതാവ് കീഴടങ്ങിയത്. മിലിട്ടറി ഇന്റലിജൻസിന്റെ ഒരു യുവ ക്യാപ്ടനായിരുന്നു ഇതിന്റെ ചുമതല. രാജ്ഖോവയുമായി ദീർഘകാലം ബന്ധം നിലനിർത്തിയ അദ്ദേഹം ചുമതലകളും ജോലി ചെയ്യുന്ന മേഖലകളും പലവുരു മാറിയിട്ടും ആ ബന്ധം തുടരുകയായിരുന്നു. ഭീകര പ്രവർത്തനം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യധാരയിലെത്തി ജനാധിപത്യ ഭരണത്തിനൊപ്പം നിന്ന് പ്രവർത്തിക്കുന്നതാണ് നല്ലതെന്നും ക്യാപ്ടൻ നിരന്തരം രാജ്ഖോവയെ ഉദ്ബോധിപ്പിച്ചു. ജീവൻ പോലും പണയം വെച്ചുള്ള പ്രവർത്തനമായിരുന്നു അത്.

ഒടുവിൽ കീഴടങ്ങാൻ സമ്മതിച്ച രാജ്ഖോവ തന്റെ എ.കെ 81 അസോൾട്ട് റൈഫിളും നാല് അനുയായികളുമായി ഇന്നലെ രാത്രി ഒൻപത് മണിയോടെ കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ റെഡ് ഹോൺ ഡിവിഷൻ കീഴടങ്ങലിന്റെ സുരക്ഷ കാര്യങ്ങൾ നിരീക്ഷിക്കുകയും പിന്തുണ നൽകുകയും ചെയ്തു. കീഴടങ്ങിയ രാജ്ഖോവയെ അജ്ഞാത കേന്ദ്രത്തിലേക്ക് മിലിട്ടറി ഇന്റലിജൻസ് മാറ്റിയിട്ടുണ്ട്.

Tags: Indian ArmyULFA
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies