ജോര്‍ജ്ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജോര്‍ജ്ജിയയിലും മികച്ച ജയം. ഇതോടെ ആകെ ഇലക്ട്രല്‍ വോട്ടുകളുടെ 303 ആയി. നോര്‍ത്ത് കരോലിന പിടിച്ച ഡൊണാള്‍ഡ് ട്രംപ് 232 വോട്ടുകളാണ് നേടിയത്. ജനുവരിയില്‍ സ്ഥാനമേല്‍ക്കേണ്ട പുതിയ പ്രസിഡന്റിനായി അമേരിക്ക ഒരുങ്ങുന്നതിന്റെ സൂചനയാണ് ബൈഡന്റെ ജോര്‍ജ്ജിയ വിജയം ഉറപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഏതാണ്ട് അംഗീകരിച്ചെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇന്നലെ സാധാരണ നടക്കാറുള്ള പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വിഷയം മാത്രം പറഞ്ഞ് ട്രംപ് അവസാനിപ്പിച്ചു. കൊറോണ പോരാട്ടത്തില്‍ താനായിട്ട് ഇനി ഒരു ലോക്ഡൗണ്‍ നിര്‍ദ്ദേശിക്കില്ല. ഭാവിയില്‍ വാരാനിരിക്കുന്ന ഭരണകൂടം ആ വഴിയ്ക്ക് നീങ്ങുമോ എന്നറിയില്ലെന്നുമാണ് ട്രംപ് മാദ്ധ്യമങ്ങളോടായി പറഞ്ഞത്.
Comments