ചെന്നൈ : കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ ആയുധ പരിശീലനം കണ്ടെത്തി തമിഴ്നാട് പോലീസ് . രാമനാഥപുരം ജില്ലയിലെ പെരിയപട്ടണത്തിനു സമീപം പോപ്പുലർ ഫ്രണ്ട് നടത്തുന്ന രഹസ്യ പരിശീലന കേന്ദ്രമാണ് തമിഴ്നാട് പോലീസ് കണ്ടെത്തിയത്.
രാമനാഥപുരം ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുരുകേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിങ്കളാഴ്ച രാത്രി പട്രോളിംഗിനിടെ ഒരു സംഘം ആയുധ പരിശീലനം നടത്തുന്നതായി കണ്ടെത്തുകയായിരുന്നു . ചോദ്യം ചെയ്യലിൽ, പരിശീലനം നേടുന്ന വ്യക്തികൾ പോപ്പുലർ ഫ്രണ്ടാണ് തങ്ങൾക്ക് പരിശീലനം നൽകുന്നതെന്ന് വ്യക്തമാക്കി . അഞ്ചാം ദിവസത്തെ പരിശീലനമാണ് നടക്കുന്നതെന്നും , ഇത് 32 ആം ബാച്ചാണെന്നും അവർ വെളിപ്പെടുത്തി .
കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായിട്ടായിരുന്നു പരിശീലനം. തുടർന്ന് തിരുപ്പുള്ളാനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി .
അതേ സമയം പരിശീലനത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വി എച്ച് പി ,ഹിന്ദു മുന്നണി വിഭാഗങ്ങൾ ആവശ്യപ്പെട്ടു .
Comments