വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ സംഘത്തെ വിപുലീകരിക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സംഘത്തിന് നേതൃത്വം കൊടുക്കാനായി അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ആന്റണി ഫൗസിയെയാണ് നിയുക്ത പ്രസിഡന്റ് ക്ഷണിച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് ബൈഡന് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ചത്. കൊറോണയ്ക്കെതിരെ പ്രവര്‍ത്തി ക്കാന്‍ ട്രംപ് തുടക്കത്തില്‍ നിശ്ചയിച്ച പലരേയും പല തവണ മാറ്റിയിരുന്നു. പലരുമായും പൊതുവേദിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചു. ഇതിനിടെ വൈറ്റ്ഹൗസിലെ ആരോഗ്യ ഉപദേശകന് സ്കോട്ട് അറ്റ്ലാസ് കഴിഞ്ഞ ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു. സ്ക്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ സ്കോട്ട് എതിര്‍ത്തതിന് പിന്നാലെയാണ് രാജി.
Comments