വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍പെട്ട് രാജിവെ ച്ചൊഴിയുന്ന അറ്റോര്‍ണി ജനറല്‍ വില്യം ബില്‍ ബാറിന് പകരക്കാരനെ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ ബൈഡനും ഡെമോക്രാറ്റുകൾക്കും അനുകൂലമായി ബിൽ ബാർ പ്രസ്താവന നടത്തിയിരുന്നു. ബിൽ ബാർ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനെന്നാണ് ട്രംപ് ഉയർത്തിക്കാട്ടിയിരുന്നത്.
സുപ്രീംകോടതി ട്രംപിന്റെ ഹര്‍ജികള്‍ തള്ളിയശേഷമാണ് ബാറിനെ മാറ്റുമെന്ന അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ നിന്ന എല്ലാ ഉദ്യോഗസ്ഥരേയും ഒന്നൊന്നായി മാറ്റുന്ന ട്രംപിന്റെ ഒടുവിലത്തെ നടപടിയാണ് ബാറിന്റെ രാജി.
…Deputy Attorney General Jeff Rosen, an outstanding person, will become Acting Attorney General. Highly respected Richard Donoghue will be taking over the duties of Deputy Attorney General. Thank you to all! pic.twitter.com/V5sqOJT9PM
— Donald J. Trump (@realDonaldTrump) December 14, 2020
ഇന്നലെയാണ് ട്രംപ് നേരിട്ട് ബാറിന്റെ രാജിക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ബാര്‍ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കാന്‍ ഈ ക്രിസ്തുമസ്സിന് മുന്നേ രാജിവെക്കുകയാണെന്നാണ് ട്രംപ് പ്രസ്താവന നടത്തിയത്. താന്‍ ഡിസംബര്‍ 23ന് പദവി വിടുമെന്ന് തൊട്ടുപിറകേ ബാറും ട്വീറ്റ് ചെയ്തു.
ട്രംപിന്റെ നടപടി ഔദ്യോഗിക രംഗത്ത് സജീവ ചര്‍ച്ചയായതിന് പിറകേയാണ് പുതിയ അറ്റോര്‍ണിയേയും ഡെപ്യൂട്ടി അറ്റോര്‍ണിയേയും പ്രഖ്യാപിച്ചത്. ബാറിന്റെ കീഴില്‍ ഡെപ്യൂട്ടിയായിരുന്ന ജെഫ് റോസണാണ് പുതിയ അറ്റോര്‍ണി ജനറല്‍. ഡെപ്യൂട്ടിയായി റിച്ചാര്‍ഡ് ഡൊണോഹൂവും ചുമതലയിലേക്ക് വരുമെന്നാണ് സൂചന.
Comments