റിയാദ് : രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി സൗദി അറേബ്യ . സാംസ്കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലൈസൻസിന് അപേക്ഷകൾ സമർപ്പിക്കാൻ സ്വകാര്യ മേഖലയോടും ബദർ അൽ സൗദ് ആവശ്യപ്പെട്ടു. “ താൽപ്പര്യമുള്ള എല്ലാവരേയും സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിവിധ സാംസ്കാരിക മേഖലകളിലെ സ്ഥാപനങ്ങളുടെ ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ ക്ഷണിക്കുന്നു. 90 ദിവസത്തിനുശേഷം അതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയും ‘ ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
സംഗീത പഠന കേന്ദ്രങ്ങള്‍ വഴി, സംഗീത മേഖലയെ വികസിപ്പിക്കാനും, പരിശീലകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സൗദി അറേബ്യയിലെ സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ദീർഘ, ഹ്രസ്വകാല കോഴ്സുകളിലായി 1,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ഈ പഠന കേന്ദ്രങ്ങളിൽ സൗകര്യമൊരുങ്ങും.
Comments