കളിപ്പാട്ട നിര്‍മ്മാണത്തിലും ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഇന്ത്യ; ടോയ്ക്കത്തോണ്‍ 2021 ന് തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിപ്പാട്ട നിര്‍മ്മാണത്തിലും ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഇന്ത്യ; ടോയ്‌ക്കത്തോണ്‍ 2021 ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2021, 10:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമാക്കാൻ ഒരുങ്ങി മോദി സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലും, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും സംയുക്തമായി ടോയ് ഹാക്കത്തോണിന് തുടക്കമിട്ടു. ടോയ്കത്തോൺ 2021 എന്ന് പേര് നൽകിയിരിക്കുന്ന പരിപാടിയ്‌ക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇരുവരും ചേർന്ന് തുടക്കമിട്ടത്.

ലോകത്ത് ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. ചൈനയിൽ നിന്നും പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതുവഴി ചൈനയോടുള്ള ആശ്രയത്വം കുറയ്‌ക്കുകയും, വരുമാനവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ഇന്ത്യയെ വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടോയ്കത്തോൺ 2021 ന് തുടക്കമിട്ടിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമാണ്.

80 ശതമാനം കളിപ്പാട്ടങ്ങളും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണെന്ന് പൊഖ്രിയാൽ പറഞ്ഞു. രാജ്യത്തിന് സ്വന്തമായി കളിപ്പാട്ടം നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ടോയ്‌ക്കത്തോണ്‍ കളിപ്പാട്ട നിര്‍മാണത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, മറ്റുള്ളവർക്കും 50 ലക്ഷം രൂപവരെ നേടാനാകുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങൾക്കും, വിപണിയ്‌ക്കും പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി പറയുന്നതുവരെ ഇത്തരമൊരു ചിന്ത ആരിലും ഉണ്ടായിരുന്നില്ല. നമുക്ക് പുത്തൻ ആശയങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ടെക്‌സ്റ്റൈൽസ്, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം, വാണിജ്യം എന്നീ മന്ത്രാലയങ്ങൾ ചേർന്നാണ് ടോയ്കത്തോൺ സംഘടിപ്പിക്കുന്നത്.

Tags: RAMESH POKHRIYAL
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies