ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുതിയ ഡിസൈൻ ഫോട്ടോകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.സ്റ്റേഷൻ പരിസരത്ത് ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും നിർമിക്കും. രണ്ട് മൾട്ടി-മോഡൽ ഗതാഗത കേന്ദ്രങ്ങൾ, സ്റ്റേഷന്റെ ഇരുവശത്തും നാൽപത് നിലകളുള്ള ഇരട്ട ടവറുകൾ, കാൽനടയാത്രക്കാർക്ക് പ്രത്യേക പാത എന്നിവ ഇതിനോടനുബന്ധിച്ച് നിർമ്മിക്കും.
യാത്രക്കാരുടെ എല്ലാ ആവശ്യങ്ങളും ഒരേ സ്ഥലത്ത് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. രാജ്യത്തെ 62 റെയിൽവെ സ്റ്റേഷനുകൾ ഈ രീതിയിൽ നവീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
സ്റ്റേഷന്റെയും അനുബന്ധ പ്രദേശങ്ങളുടെയും പുനർവികസന പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപയോളം ചിലവാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശവുമായി ബന്ധപ്പെട്ട വാണിജ്യ വികസനത്തിന് 1,200 കോടി രൂപ പ്രത്യേകമായി ചിലവാകും.
ഒരു സ്വകാര്യ പൊതു പങ്കാളിത്തത്തിലൂടെ ഈ പണം സ്വരൂപിക്കാനാണ് സർക്കാർ തീരുമാനം. താൽപ്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ പങ്കാളികളെ ലേലം വഴി തീരുമാനിക്കും.
ജൂൺ ഇരുപത്തിഒന്നിനകം ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സിംഗപ്പൂർ, ഓസ്ട്രേലിയ, ദുബായ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുമായി ഇതു സംബന്ധിച്ട ചർച്ചകൾ കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 19 വരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ രാജ്യങ്ങളിലെ കമ്പനികളുമായി നടത്തുമെന്നാണ് സൂചന.
Envisaging an enriched passenger experience with complete integration of different modes of transport, take a look at the future of New Delhi Railway Stationhttps://t.co/QSX4m9LKpy pic.twitter.com/cbr2AtxZaY
— Piyush Goyal (@PiyushGoyal) January 14, 2021
Comments