തിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ധനവിനിയോഗ ബില്ലും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയ പാർട്ടികൾ ഉടൻ പ്രവേശിക്കുകയാണ്.
സ്വർണ്ണക്കടത്തും ഡോളർകടത്തുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന്റെ ചർച്ചയിലെ ബഹളവും തുടർന്നുള്ള പ്രതിപക്ഷത്തിന്റെ വാക്കൗട്ടും കണ്ടാണ് നിയമസഭ ഇന്നലെ പിരിഞ്ഞത്.
Comments