വാഷിംഗ്ടൺ: അമേരിക്കയിലെ പുതിയ ഭരണകൂടത്തിന് വെല്ലുവിളിയായി ഭീകരാക്രമണ മുന്നറിയിപ്പ്. അമേരിക്കയുടെ ആഭ്യന്തര വകുപ്പായ ഹോംലാന്റ് സെക്യൂരിറ്റിയാണ് റിപ്പോർട്ട് നൽകിയത്. കാപ്പിറ്റോൾ ആക്രമണത്തിന് ചുക്കാൻ പിടിച്ച അതിതീവ്രവിഭാഗങ്ങളെ ഉപയോഗിച്ചും അല്ലാതേയും ഭീകരാക്രമണം പലയിടത്തും നടത്താനിടയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നാഷണൽ ടെററിസം അഡൈ്വസറി സിസ്റ്റം ബുള്ളറ്റിനിലാണ് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച പുതിയ സൂചനകൾ നൽകിയിരിക്കുന്നത്.
ഭീകരാക്രമണം എന്നത് പൊതുവേയുള്ള സൂചനമാത്രമാണ്. കൃത്യമായ ഒരു പദ്ധതി ആർക്കെങ്കിലും ഉള്ളതായി തെളിവില്ല. എന്നാൽ ഏതു പൊതു പ്രക്ഷോഭങ്ങളും ഉപയോഗിക്കുക എന്ന തന്ത്രത്തെ കരുതിയിരിക്കണമെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Comments