തമിഴ്നാട്: തമിഴ്നാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ യൂട്യൂബ് കുക്കിങ്ങ് പ്രവർത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും സമൂഹമാദ്ധ്യങ്ങളിലെത്തി കഴിഞ്ഞു.
ഗ്രാമവാസികൾ രാഹുലിന് കൂൺബിരിയാണി ആണ് ഉണ്ടാക്കി നൽകിയത്. ബിരിയാണിയുടെ കൂടെ കഴിക്കാനുളള സാലഡ് ഉണ്ടാക്കിയതാകട്ടെ രാഹുലും. സംഘത്തിന് ഒപ്പം കൂണ് ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേര്‍ത്ത് രാഹുല്‍ സാലഡ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വസ്ത്രമൊക്കെ മാറി നീല ടി ഷര്‍ട്ടും പാന്റും ധരിച്ച് രാഹുല്‍ എത്തിയപ്പോഴേക്കും ഗ്രാമവാസികൾ ബിരിയാണി തയ്യാറാക്കി കഴിഞ്ഞിരുന്നു. എന്നാല്‍ പാചകത്തിൽ ഞാനും പിറകോട്ടല്ലെന്ന് കാണിക്കാൻ രാഹുലിനും മടിയുണ്ടായില്ല. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് ഉണ്ടാക്കി സംഘത്തേയും പ്രേക്ഷകരേയും രാഹുല്‍ ഞെട്ടിച്ചു. ഉപ്പും തൈരും ഉള്ളിയും ചേർത്തിളക്കിയാണ് രാഹുൽ രുചികരമായ സാലഡ് തയ്യാറാക്കിയത്. താന്‍ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്ന് തള്ളാനും രാഹുലിന് മടിയുണ്ടായില്ല.
Comments