ന്യൂഡൽഹി: ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയെ നരേന്ദ്രമോദി ആശംസകളറിയിച്ചു. നാളെ ഫെബ്രുവരി 4-ാം തീയതിയാണ് ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകളായ ബന്ധം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് നരേന്ദ്രമോദി ആശംസാ സന്ദേശം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ ഏകതയും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേ ണ്ടതിന്റെ ആവശ്യകത നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. സാധാരണ ക്കാരന്റെ ജീവിത നിലവാരം ഉയർത്താൻ ഇരുരാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങളും ഗുണകരമാ കണമെന്നും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
കൊറോണയ്ക്കെതിരെ പോരാടാൻ ശ്രീലങ്കയ്ക്ക് എല്ലാ സഹായവും തുടരുമെന്ന ഇന്ത്യയുടെ നയവും നരേന്ദ്രമോദി സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച ഇന്ത്യ ശ്രീലങ്കയി ലേക്ക് അഞ്ചു ലക്ഷം ഡോസ് വാക്സിനുകളെത്തിച്ചിരുന്നു. ഇതിന് നന്ദി പറഞ്ഞ രജപക്സെ ശ്രീലങ്കൻ പൗരന്മാർക്ക് പരിശോധന നൽകാൻ ഇന്ത്യയിലെ ആരോഗ്യ വകുപ്പും ജനങ്ങളും കാണിച്ച താൽപ്പര്യവും എടുത്തുപറഞ്ഞു.
Comments