ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജർക്കെതിരെ ഖാലിസ്താൻ ഭീകരരുടെ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. കാനഡയിലെ വിവിധ മേഖലകളിൽ ന്യൂനപക്ഷങ്ങളായ ഇന്ത്യൻ പൗരന്മാർക്കെതിരെ ഖാലിസ്താൻ ഭീകരർ ഇന്ത്യയിലെ കർഷക സമരത്തിന്റെ പേരിലാണ് ആക്രമണം നടത്തിയത്.
‘തങ്ങളാരും കർഷകരുടെ പ്രശ്നങ്ങൾക്കെതിരല്ല. എന്നാൽ യാഥാർത്ഥ പ്രശ്നങ്ങളെ മാറ്റിമറിച്ച പഞ്ചാബിനെ ഖാലിസ്താനികളുടെ അക്രമത്തിനുള്ള വേദിയാക്കിതിനെ എതിർക്കും. ഇന്ത്യൻ വംശജരായ പലരേയും പ്രതിഷേധിച്ചതിന്റെ പേരിലാണ് ഖാലിസ്താനികൾ ആക്രമിച്ചത്. കാനഡയിലെ പൊതുസമൂഹവും നേതാക്കളും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം.’ ബർണാബിയിലെ പ്രതിഷേധക്കാർ പറഞ്ഞു.
നിരവധി നഗരങ്ങളിൽ നിന്നുള്ള പ്രതിനിധകളാണ് പ്രതിഷേധിച്ചത്. കർഷകറാലി അക്രമാസക്തമാക്കിയ ഖാലിസ്താനികൾക്കെതിരെ ത്രിവർണ്ണ പതാക ഏന്തിയ റാലിയാണ് ഇന്ത്യൻ വംശജർ നടത്തിയത്. ഇതിനെതിരെ ഖാലിസ്താൻ ഭീകരർ പലയിടത്തും ആക്രമണം നടത്തിയിരുന്നു.
Comments