തിരുവനന്തപുരം: തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സി പി എം. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. തോമസ് ഐസക്ക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ മറ്റുള്ളവർ മത്സരിക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ കെ ശൈലജ മട്ടന്നൂരിൽ നിന്നായിരിക്കും ഇത്തവണ മത്സരിക്കുക. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിർദ്ദേശവും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടുണ്ട്.
Comments