അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു. ഓടിക്കളിച്ചു തളർന്ന ആനക്കുട്ടി കുറച്ചു കഴിഞ്ഞപ്പോൾ തറയിൽ കിടന്ന് ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയാന ഉണരാതെ വന്നതോടെ അമ്മ പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും ഉണർത്താൻ ശ്രമിച്ചെങ്കിലും ഇതൊന്നും അറിയാതെ ഉറക്കം തുടരുന്ന കുട്ടിയാനയെയാണ് വീഡിയോയിൽ കാണുന്നത്.
പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വീഡിയോയാണ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന അൽപ്പനേരം അവിടെ തുടർന്ന ശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് ദൃശ്യത്തിലുള്ളത്.
അമ്മയാനയ്ക്കൊപ്പമെത്തിയ ജീവനക്കാർ ആനക്കുട്ടിയുടെ ശരീരത്തിൽ തട്ടിയതോടെ കുട്ടിയാന ഉറക്കം വിട്ടുണർന്നു. പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അടുത്തെത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെയാണ് രസകരമായ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനോടകം നിരവധി ആളുകൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
After running and frolicking, an elephant calf went into a slumber. Worried mother sought help of zoo keepers to wake him up. Elephants are intelligent and social animals and interesting to observe. An old video from Prague Zoo. pic.twitter.com/EFNnYe0FNc
— Ramesh Pandey (@rameshpandeyifs) March 5, 2021
Comments