അംബാനിയ്ക്ക് ഭീഷണി: കാറുടമ മൻസുകിന്റെ മരണത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പങ്കെന്ന് ഭാര്യയുടെ മൊഴി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിയ്‌ക്ക് ഭീഷണി: കാറുടമ മൻസുകിന്റെ മരണത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പങ്കെന്ന് ഭാര്യയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 04:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട മൻസുകിന്റെ ഭാര്യ. തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ മരണത്തിൽ സച്ചിൻ വാസിന് പങ്കുണ്ടെന്ന് വിംല ഹിരൺ വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലാകണമെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നും സച്ചിൻ വാസ് തന്റെ ഭർത്താവിനോട് പറഞ്ഞതായി വിംല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

മൻസുഖ് ഹിരണിനു ‘ക്ലാസിക് കാർ ഡെക്കോർ’ എന്ന പേരിൽ ഒരു ഓട്ടോമൊബൈൽ ആക്‌സസറീസ് ഷോപ്പ് ഉണ്ടായിരുന്നു. അംബാനിയുടെ വസതിയ്‌ക്ക് സമീപം കണ്ടെത്തിയ വാഹനത്തിന്റെ യഥാർത്ഥ ഉടമ പീറ്റർ ന്യൂട്ടൺ എന്ന ഒരാളാണ്. കഴിഞ്ഞ മൂന്ന് വർഷമായി അയാളുടെ സമ്മതത്തോടെ മൻസുക് അത് ഉപയോഗിക്കുകയായിരുന്നുവെന്നും വിംല പറഞ്ഞു.

മാർച്ച് മൂന്നിന് പതിവ് പോലെ രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തിയ ഭർത്താവ് കേസിൽ അറസ്റ്റിലാകാൻ സച്ചിൻ വാസ് തന്നോട് ആവശ്യപ്പെട്ടതായും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യത്തിലിറങ്ങുമെന്നും പറഞ്ഞു. മാർച്ച് 4 ന് മൻസുക് ഒരു ബന്ധുവിനെ വിളിച്ച് കേസിൽ ഉടൻ അറസ്റ്റിലാകാമെന്നും അതിനാൽ ജാമ്യം ലഭിക്കാൻ ഒരു ഉന്നത അഭിഭാഷകനെ ഏർപ്പാട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് രാത്രി 8.30 ന് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കണ്ടിവാലി ക്രെെംബ്രാഞ്ചിൽ നിന്നുള്ള പോലീസ് ഓഫീസർ താവ്‌ഡെയെ കാണണമെന്ന് പറഞ്ഞു പുറത്തുപോയി. അന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും വിംല മൊഴിയിൽ പറയുന്നു.

പോലീസ് ഓഫീസർ സച്ചിൻ വാസും തന്റെ ഭർത്താവും പരിചയക്കാരായിരുന്നു. കഴിഞ്ഞ നവംബറിൽ അദ്ദേഹം ഭർത്താവിൽ നിന്നും കാർ വാങ്ങിയിരുന്നു. ഫെബ്രുവരി 2ന് അദ്ദേഹത്തിന്റെ ഡ്രൈവർ മുഖാന്തരം കാർ തിരികെ നൽകി. അതിന് ശേഷം കാർ ഉപയോഗിക്കുമ്പോൾ സ്ഥിരം സാങ്കേതിക പ്രശ്‌നങ്ങൾ പ്രകടമായിരുന്നു. ഫെബ്രുവരി 17ന് മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ കാർ കേടുവന്നതിനെ തുടർന്ന് മൻസുക് അത് വിക്രോളി പ്രദേശത്ത് നിർത്തിയിട്ട് യാത്ര തുടർന്നു. തിരിച്ചെത്തിയപ്പോൾ കാർ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.

എന്നാൽ അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കാർ കണ്ടെത്തിയതിനു പിന്നാലെ മൻസുകിനെ പോലീസ് പലതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. കേസിൽ പ്രതിയെന്നോണം പോലിസുകാരും മാദ്ധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാര്യ പറയുന്നു.

തന്റെ ഭർത്താവ് വീട്ടിൽ നിന്ന് പോകുമ്പോൾ കറുത്ത മാസ്‌ക്, സ്വർണമാല, മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ്, എടിഎം എന്നിവ കൈവശം ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കിട്ടുമ്പോൾ ഇവയൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഭർത്താവ് കൊല്ലപ്പെട്ടതായിരിക്കാമെന്നും കൊലപാതകത്തിൽ പോലീസ് ഓഫീസർ സച്ചിൻ വാസിന് പങ്കുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.

Tags: ambani
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെ തുറന്നടിച്ച് തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies