കേരള ഫുട്‌ബോളിന് ഉണർത്തുപാട്ട്: ഐ ലീഗ് കിരീടം നേടി അഭിമാനമായി ഗോകുലം
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കേരള ഫുട്‌ബോളിന് ഉണർത്തുപാട്ട്: ഐ ലീഗ് കിരീടം നേടി അഭിമാനമായി ഗോകുലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2021, 08:10 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കേരള ഫുട്‌ബോളിന് ഇത് ഉണർത്തുപാട്ട്. ഐ ലീഗ് ഫുട്‌ബോൾ കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക്. മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരളത്തിന്റെ പേര് എഴുതി ചേർത്തത്.

പതിനഞ്ച് കളികളിൽ നിന്നായി 29 പോയിന്റുകളുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. അവസാന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ച ഗോവ ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ കിരീടം ഗോകുലത്തിന് സ്വന്തമായി. പതിനഞ്ച് കളികളിൽ ഒൻപതെണ്ണവും ഗോകുലം ജയിച്ചിരുന്നു. നാലെണ്ണത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടെണ്ണം സമനിലയിൽ പിടിച്ചു.

ഇരുപത്തിനാലാം മിനിറ്റിൽ വിദ്യാസാഗർ സിംഗിന്റെ ഗോളിലൂടെ ട്രാവു മുൻപിലെത്തിയിരുന്നു. ആദ്യപകുതി പിന്നിട്ടപ്പോഴും ഗോകുലത്തിന് ഗോൾ മടക്കാനായിരുന്നില്ല. എഴുപതാം മിനിറ്റിലാണ് ട്രാവുവിന്റെ വല കുലുക്കി ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാൻ താരം ഷെരീഫിന്റെ ഫ്രീ ക്വിക്കിലൂടെയായിരുന്നു ഗോൾ പിറന്നത്. നാല് മിനിറ്റിനുള്ളിൽ എമിൽ ബെന്നി അടുത്ത ഗോളിലൂടെ ഗോകുലത്തെ മുന്നിലെത്തിച്ചു. എഴുപത്തിയേഴാം മിനിറ്റിൽ ഡെന്നീസ് മൂന്നാം ഗോൾ നേടി.

മത്സരമവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു ഒടുവിലത്തെ ഗോൾ നേടി ഗോകുലം വിജയം ആധികാരികമാക്കിയത്. മുഹമ്മദ് റാഷിദ് ആയിരുന്നു കലാശക്കൊട്ട് നടത്തിയത്.

കേരള പോലീസ് രണ്ട് വട്ടം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ദേശീയ ഫുട്‌ബോൾ കിരീടം കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്. ഈ നേട്ടത്തോടെ ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബായി ഗോകുലം മാറി. 2019 ഓഗസ്റ്റ് 24 നാണ് ഗോകുലം മോഹൻബെഗാനെ തോൽപിച്ച് ഡ്യൂറന്റ് കപ്പ് നേടിയത്.

ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies