ടോകിയോ: ഒളിമ്പിക്‌സിലെ ഫുട്‌ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ സ്ഥാനം പിടിച്ചു. കഴിഞ്ഞ റിയോ ഒളിമ്പിക്‌സിൽ ബ്രസീൽ ജർമ്മനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്.
പുരുഷ വനിത ഫുട്‌ബോളുകൾ ഒളിമ്പിക്‌സിൽ നടക്കുന്നുണ്ട്. പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളും വനിതാ വിഭാഗത്തിൽ മൂ്ന്ന് ഗ്രൂപ്പുകളിലായി 12 ടീമും ഏറ്റുമുട്ടും.
പുരുഷ വിഭാഗത്തിൽ ആതിഥേയരായ ജപ്പാൻ, ഫ്രാൻസ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എ്ന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ന്യൂസിലാന്റ്, കൊറിയ, ഹോണ്ടുറാസ്, റൊമാനിയ എന്നിവർ ഗ്രൂപ്പ് ബിയിലിടം നേടിയത്. ഗ്രൂപ്പ് സിയിലുള്ളത് അർജ്ജന്റീന, സ്‌പെയിൻ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നിവരാണ്. ഗ്രൂപ്പ് ഡിയിൽ ജർമ്മനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവരാണ് അണിനിരക്കുന്നത്.















