ദൈവത്തിന്റെ പേരില്‍ ഒരു വിമാനത്താവളം. എന്നാല്‍ ഇത് നമ്മുടെ രാജ്യത്തല്ല മറിച്ച് തായ് ലാന്‍ഡിലാണ്. ഇവിടുത്തെ ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ് ദൈവത്തിന്റെ പേരില്‍ അറിയപ്പെടുന്നത്. ഈ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചത് 2006 സെപ്റ്റംബറിലാണ്. 8000 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഇത് സ്വര്‍ണ്ണഭൂമി വിമാനത്താവളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൈവത്തിന്റെ നാട് എന്ന് അര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് സുവര്‍ണ്ണഭൂമി. തായ് എയര്‍വേസ് ഇന്റര്‍നാഷണല്‍, ബാങ്കോക്ക് എയര്‍വെയ്സ്, ഓറിയന്റ് തായ് എയര്‍ലൈന്‍സ്, തായ് എയര്‍ ഏഷ്യ എന്നിവയുടെ കേന്ദ്രമാണ് ഇവിടം.
ബാങ്കോക്ക് നഗരത്തില്‍ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാന്‍ പ്രവിശ്യയില്‍ ബാങ് ഫിലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന് ഈ പേര് നിര്‍ദ്ദേശിച്ചത് തായ് രാജാവായിരുന്ന ഭൂമിബോല്‍ അതുല്യതേജാണ്. ഭഗവാന് വിഷ്ണു ദേവനു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ തന്നെ വിമാനത്താവളത്തില്‍ പലയിടത്തായി വിഷ്ണു ഭഗവാന്റെ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്നതായി കാണാം.
കൂടാതെ വിഷ്ണുവിന്റെ വാഹനമായി കണക്കാക്കുന്ന ഗരുഡന്റെ പ്രതിമയുമുണ്ട്. ഒരു പ്രത്യേക ശൈലിയിലാണ് ഇവിടെയുളള എല്ലാ പ്രതിമകളും നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഹിന്ദു രാജ്യമായിരുന്ന തായ് ലാന്‍ഡ് ഇപ്പോഴും നിരവധി ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്.
സംസ്കൃത ഭാഷ ഇവിടുത്തെ സംസാര ഭാഷയാണ്. എന്നാല്‍ ഇപ്പോള്‍ തായ് ലാന്‍ഡ് ബുദ്ധമതക്കാരുടെ രാജ്യമാണ്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ബുദ്ധനെ ആരാധിക്കുന്നതിനായി അവര്‍ രാമായണവും രാമനും വിഷ്ണുവും ഗരുഡനും നാഗങ്ങളുമെല്ലാം പ്രതീകമാക്കുന്നു. ആദ്യ കാലത്ത് തായ്ലന്റ് ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ആളുകള്‍ ഹിന്ദു മതവും സംസ്കാരവുമാണ് പിന്തുടര്ന്നിരുന്നത്. അവര്‍ പിന്നീട് ബുദ്ധമതം സ്വീകരിച്ചങ്കിലും ഇപ്പോഴും അവിടെയെല്ലാം ഹിന്ദു മതത്തിന്റെയും സംസ്കാരത്തിന്റെയും ശേഷിപ്പുകള്‍ കാണാം.
Comments