തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍.ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ കര്ശനനിയന്ത്രണങ്ങളായിരിക്കും ഇന്നും നാളെയും നടപ്പിലാക്കുക. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.അവശ്യമേഘലയിലുള്ളവര്ക്ക് മാത്രമാണ് ഇളവുള്ളത്.
ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്സല്‍ വാങ്ങാന്‍ അനുവാദമില്ല പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആര്.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.
ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും. നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികള്‍ നടത്താം.
Comments