കോപ്പ അമേരിക്കയിൽ ഇന്ന് ആരാധകർ കാത്തിരുന്ന പോരാട്ടം. അടുത്ത സുഹൃത്തുക്കളായ ലയണൽ മെസിയും ലൂയി സുവാരസും ഏറ്റുമുട്ടും. ആദ്യജയം ലക്ഷ്യമിട്ടാണ് മെസിയുടെ അർജന്റീനയും സുവാരസിന്റെ ഉറുഗ്വേയും ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ അർജന്റീന മെസിയുടെ ഗോളില്‍ മുന്നിലെത്തിയിട്ടും ചിലെയോട് സമനില വഴങ്ങിയിരുന്നു. എന്നാൽ ഉറുഗ്വേയുടെ ആദ്യ മത്സരമാണിത്.
സുഹൃത്തുക്കൾ ഏറ്റുമുട്ടാനിറങ്ങുമ്പോൾ മെസിക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സുവാരസ്. മെസി ഏറ്റവും മികച്ച താരമാണ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കളത്തിലിറങ്ങിയാൽ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യമെന്നും സുവാരസ് പറഞ്ഞു.
ബാഴ്സലോണക്കാലം മുതൽ മെസിയും സുവാരസും ഉറ്റസുഹൃത്തുക്കളാണ്. കഴിഞ്ഞ സീസണിൽ സുവാരസ് ബാഴ്സ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദത്തെ അത് ബാധിച്ചിരുന്നില്ല.
Comments