ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മലയാളിയായ പ്രൊജെക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്നാണ് സൂചന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്ത് നിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്.
പാതി കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 20നും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാകാം മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ഉണ്ണികൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് ഐഐടി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കോട്ടൂർപുരം പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments