കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതി അട്ടിമറിയ്ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതി അട്ടിമറിയ്‌ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 11:42 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിയ്‌ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം നടക്കുന്നുവെന്ന് പരാതി. മുന്നൂറോളം പേരെ സംസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയുള്ള കരട് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. കേന്ദ്രത്തിന്റെ പദ്ധതി അട്ടിമറിയ്‌ക്കാനും മന്ദഗതിയിലാക്കാനുമാണ് ഈ നീക്കം. ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള സ്ഥലംമാറ്റമെന്നും പരാതിയിൽ പറയുന്നു.

എല്ലാ തസ്തികയിൽപ്പെടുന്ന ജീവനക്കാരേയും മാറ്റിയിട്ടുണ്ട്. സ്ത്രീകളേയും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരേയും രണ്ട് ജില്ലകൾ വിട്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്ന് വർഷം വരെ ഒരു സ്ഥലത്ത് ജോലി ചെയ്യണമെന്ന നിബന്ധന പാലിക്കാതെയാണ് കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം. കേരളത്തിൽ ജൽ ജീവൻ മിഷൻ പദ്ധതികൾ നടത്തുന്നതിനുള്ള ചുമതല വാട്ടർ അതോറിറ്റിയ്‌ക്കാണ്. കൂട്ടത്തോടെയുള്ള ഈ സ്ഥലമാറ്റം കൊറോണ കാലം കൂടി കണക്കിലെടുത്ത് നോക്കുമ്പോൾ ജീവനക്കാർ ഏറെ ദുരിതത്തിലാവുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ദീർഘകാല അടിസ്ഥാനിത്തിൽ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൽ ജീവൻ മിഷൻ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. എല്ലാവർക്കും കുടിവെള്ളം എത്തിയ്‌ക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് കേന്ദ്ര സർക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.

2019ൽ ജൽ ജീവൻ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് 23 ലക്ഷത്തിൽ അധികം വീടുകളിൽ നടപ്പാക്കി. പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ പൂർണമായും സഹകരിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വീണ്ടു മന്ദഗതിയിലാക്കാൻ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനൊരുങ്ങുന്നത്.

Tags: jal jeevan missionwater authority
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies