ന്യൂഡൽഹി : നിരവധി ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിനു പിന്നിൽ തെരഞ്ഞെടുപ്പ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. നരേന്ദ്രമോദി മന്ത്രിസഭയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഖാർഗെയുടെ ആരോപണം.മന്ത്രിമാരിൽ നിരവധി ദളിത് പിന്നാക്ക നേതാക്കൾ ഉൾപ്പെട്ടതിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള തീരുമാനമാണിത്. സമുദായങ്ങളുടെ നന്മയ്‌ക്ക് വേണ്ടി ചെയ്തതല്ല മറിച്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ബിജെപി നിർബന്ധിതരായതാണെന്നും ഖാർഗെ ആരോപിച്ചു.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുന:സംഘടനയാണിത്. ചില മന്ത്രിമാർക്ക് ക്യാബിനറ്റ് ചുമതല നൽകിയും പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് മന്ത്രിസഭ പുന:സംഘടന. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഡോ. ഹർഷ വർദ്ധൻ ഉൾപ്പെടെയുള്ള മന്ത്രിമാർ രാജിവച്ചിട്ടുണ്ട്.















