മലപ്പുറം : പെരിന്തൽമണ്ണയിൽ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ, കടുങ്ങപ്പുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. താഴേക്കാട് വാളാംകുളത്ത് നിന്ന് കാറിൽ കഞ്ചാവുമായി വരികയായിരുന്നു ഇരുവരും. ഇതിനിടെ വാഹനപരിശോധന ശ്രദ്ധയിൽപ്പെട്ട സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ശ്രമം തടഞ്ഞ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
ഇവരിൽ നിന്ന് താഴേക്കോട് ,മക്കരപ്പറമ്പ് ഭാഗങ്ങളിലെ ഏജന്റുമാരെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇവരെ നിരീക്ഷിച്ചുവരുകയാണെന്നും സിഐ സുനിൽ പുളിക്കൽ അറിയിച്ചു.
Comments