മലപ്പുറം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുഹമ്മദ് മുനവർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുവള്ളി സംഘത്തിനൊപ്പം വന്നവരാണ് ഇവരെന്നാണ് വിവരം.
സ്വർണക്കടത്ത് കേസിൽ ഇന്നലെ ഒരാൾ അറസ്റ്റിലായിരുന്നു. കൂടത്തായി സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. ടിപ്പർ ലോറി ഡ്രൈവറാണ് ശിഹാബ്. സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട ദിവസം ഇയാൾ ലോറിയുമായി രാമനാട്ടുകരയിൽ എത്തിയിരുന്നു. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ.
Comments