കൊളംബോ: സഞ്ജു സാംസണിന് ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജു ഇറങ്ങുന്നത്. വിക്കറ്റ് കീപ്പർ ഇഷൻ കിഷന് പകരമായിട്ടാണ് ദ്രാവിഡിന്റെ പ്രീയ ശിഷ്യൻ സഞ്ജു ഇന്ന് ഇറങ്ങുന്നത്. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവരും അരങ്ങേറും . ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലിടം നേടി.
പരമ്പരയിൽ ടീമിൽ ഇടം നേടിയെങ്കിലും പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഞ്ജുവിന് വിനയായത്. പരമ്പര നേടിയതിനെ തുടർന്ന് പുതിയവരെ പരീക്ഷിക്കാൻ ദ്രാവിഡ് തീരുമാനിക്കുകയായിരുന്നു. ഇഷൻ കിഷനോ മനീഷ് പാണ്ഡയോ കളിക്കാതിരുന്നാൽ എന്ത് എന്ന ചോദ്യത്തിനുത്തരമായിരുന്നു സഞ്ജു.
ആദ്യ രണ്ട് ഏകദിനത്തിലും ജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. മുൻ നിര ബാറ്റ്‌സ്മാൻ മാരുടെ മികവിൽ ആദ്യ ഏകദിനം ഏഴു വിക്കറ്റിന് ജയിച്ച ടീം ഇന്ത്യയെ ദീപക് ചഹറിന്റേും ഭുവനേശ്വർ കുമാറിന്റേയും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് ജയത്തോടെ പരമ്പര നേടിത്തന്നത്. ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.
Comments