ടോക്കിയോ: ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉണർത്തി ബോക്സിംഗിൽ മുന്നേറ്റം. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈനാണ് ക്വാർട്ടറിൽ കടന്നത്. സെമിയി ലേക്ക് കടന്നാൽ കുറഞ്ഞത് വെങ്കം നേടും.
ജർമ്മനിയുടെ നദിനെ അപെറ്റ്സിനെയാണ് 3-2 എന്ന സ്കോറിന് ലോവ്ലിന ഇടിച്ചിട്ടത്. ഒളിമ്പിക്സിൽ ആദ്യമായാണ് ലോവ്ലിന ജയം നേടുന്നത്. മത്സരത്തിൽ എതിരാളിക്കെതിരെ മികച്ച ആധിപത്യം നേടിയാണ് ലോവ്ലിന ജയം നേടിയത്. നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ നിയെൻ ചിനാണ് ക്വാർട്ടറിൽ ഇന്ത്യൻ താരത്തിന്റെ എതിരാളി. ടോക്കി യോവിൽ വനിതകളിൽ മേരികോമും മുന്നേറിയിട്ടുണ്ട്.
Comments