മുംബൈ : നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന പരിസരത്ത് ഡ്രോണുകൾക്ക് നിരോധനമേർപ്പെടുത്തിയേക്കും. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
ജമ്മു കശ്മീരിലെ വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാനും, ഇതിനുവേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്ന് തീരുമാനം എടുത്തത്. ആസ്ഥാനത്തിന് പുറമേ ഡോ. ബാബാസാഹെബ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തും നിരോധനം ഏർപ്പെടുത്താൻ തീരുമാനമുണ്ട്.
ഡ്രോണുകൾ പറത്തുന്നതിനു മാത്രം നിരോധനമേർപ്പെടുത്താനാണ് നിലവിലെ ആലോചന. എന്നാൽ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഇതിൽ മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ മാസത്തിന് ശേഷമുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Comments