ലക്നൗ : ഉത്തർപ്രദേശിൽ തുടർഭരണം സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉത്തർപ്രദേശിൽ എത്തും. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് .
നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. യോഗങ്ങളിൽ കേന്ദ്രമന്ത്രിമാരും, എംപിമാരും പങ്കെടുക്കും. നാളെ ആഗ്രയിൽ സംഘടിപ്പിക്കുന്ന കൊറോണ മുന്നണി പോരാളികളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപി ആസ്ഥാനം സന്ദർശിക്കുന്ന അദ്ദേഹം കോർകമ്മിറ്റി അംഗങ്ങളുമായും സംവദിക്കും.
തെരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കേ നിർണായക നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കേന്ദ്രസംസ്ഥാന സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചാണ് ബിജെപി പ്രചാരണത്തിനൊരുങ്ങുന്നത്.
Comments