കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ തോമസ് ഡാനിയലും, മകളും കമ്പനി സിഇഒയുമായ റിനു മറിയവും അറസ്റ്റിൽ. എൻഫോഴ്സ്മെന്റാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് തോമസ് ഡാനിയലും കുടുംബവും ചേർന്ന് തട്ടിയെടുത്തത്. സംഭവത്തിൽ സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലുമാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. ഡാനിയലിനും, റിനുവിനും പുറമേ ഭാര്യ പ്രഭ, മറ്റ് രണ്ട് പെൺമക്കൾ എന്നിവർക്കെതിരെയും ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഇരുവരെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.
Comments