സ്വിറ്റ്സര്‍ലന്‍ഡ്: എബോളയ്ക്കും കൊറോണയ്ക്കും പിന്നാലെ ആഫ്രിക്കയില്‍ പുതിയ വൈറസ് ബാധ. മാര്‍ബര്‍ഗ് വൈറസ് ബാധിച്ചിട്ടുളള ആദ്യ മരണം ആഫ്രിക്കയിലെ ഗിനിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. 88 ശതമാനം മരണ സാധ്യത കല്‍പ്പിക്കപ്പെടുന്ന വൈറസാണിത്.
ഗിനിയയിലെ സതേണ്‍ ഗുക്കെഡോയില് ആഗസ്റ്റ 2 ന് മരിച്ച രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതിലാണ് രോഗബാധ സ്ഥീതികരിച്ചത്. ലോകാരോഗ്യ സംഘടനയും വൈറസിന്റെ സാന്നിധ്യം ശരിവച്ചിട്ടുണ്ട്. എബോള വൈറസ് ഇനത്തില്‍ ഒന്നാണ് മാര്‍ബര്‍ഗ്. മ്യഗങ്ങളില്‍ നിന്ന് പടരുന്നവയാണ് ഇവയും.
വവ്വാലുകള്‍ കുട്ടമായി വസിക്കുന്നിടത്ത് നിന്നാണ് വൈറസ് കൂടുതല്‍ ബാധിക്കുന്നത്. ഇത് മനുഷ്യനിലേക്ക് പടരുകയും ശരീരദ്രവങ്ങള്‍ വഴി മറ്റൊരാളിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യും. വനപ്രദേശങ്ങളിലാണ് വൈറസ് ബാധ കൂടുതല്‍ കണ്ടുവരുന്നത് .
രോഗത്തിന്റെ ലക്ഷണങ്ങള്‍ ശക്തമായ പനിയും തലവേദനയുമാണ്. മൂന്നുപേരിലും ഒരു ആരോഗ്യ പ്രവര്‍ത്തകരിലും നിലവില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ എങ്ങനെ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് ജൂലൈ 25 മുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഡബ്യൂഎച്ച്ഒ വെളിപ്പെടുത്തുന്നു. ദേശിയ തലത്തിലും പ്രാദേശിക തലത്തിലുമാണ് വൈറസ് ഭീഷണിയുണ്ടാക്കുക. ആഗോള തലത്തില്‍ വൈറസ് തല്ക്കാലം ഭീഷണി ഉണ്ടാക്കില്ലെന്നും ഡബ്യൂഎച്ച്ഒ കൂട്ടിച്ചേര്‍ത്തു.
ഗിനിയയില്‍ എബോളയയുടെ രണ്ടാം വരവ് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡബ്യൂഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.
Comments