ലണ്ടൻ: ഫൈസർ, ആസ്ട്രസെനക എന്നീ വാക്സിനുകൾക്കെതിരെ വ്യാജപ്രചരണം നടത്തിയ പരസ്യ ഏജൻസിയുടെ അക്കൗണ്ട് ഫേസ്ബുക്ക് വിലക്കി. ‘ഫാസേ’ എന്ന രഹസ്യമായ ഒരു പരസ്യ ഏജൻസിയുടെ അക്കൗണ്ടാണിത്.
നൂറുകണക്കിന് വ്യാജ അക്കൗണ്ടുകൾ ഈ ഏജൻസിയുമായി ബന്ധിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇവർ പ്രചരണം നടത്തിയിരുന്നത്.
റഷ്യയിൽ നിന്നായിരുന്നു ഈ ഏജൻസി പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ഇത് രജിസ്റ്റർ ചെയ്തിരുന്നത് യുകെയിൽ നിന്നാണ്.
ഏകദേശം 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പിന്തുടർന്നാണ് ഫാസേ എന്ന ഏജൻസിയിലേക്ക് എത്തിയത്.
ഫൈസർ, ആസ്ട്രസെനക എന്നീ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ചാണ് വ്യാജപ്രചരണം നടന്നത്. ആസ്ട്രസെനക സ്വീകരിച്ച വ്യക്തി ചിമ്പാൻസിയായി മാറുമെന്നാണ് ഒരു പ്രചരണം.
ഇന്ത്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇവർ പ്രചരണം നടത്തി. ഇവരുടെ പ്രവർത്തനം അലസമായ രീതിയിലായിരുന്നു എന്നാലും വ്യാജപ്രചരണം നടത്തിയതിനാലാണ് ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ഫേസ്ബുക്ക് സുരക്ഷാ തലവൻ നതാനിയൽ ഗ്ലെച്ചർ അറിയിച്ചു.
Comments