കൊച്ചി : തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നോട്ടീസ്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹർജി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
പ്രൊഫസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ബിന്ദു ജനങ്ങളെ കബളിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രൊഫസർ എന്ന പദം ആളുകളെ കബളിപ്പിക്കാൻ ബോധപൂർവ്വം ഉപയോഗിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും പ്രൊഫസർ എന്ന് ചേർത്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും തോമസ് ഉണ്ണിയാടന്റെ ഹർജിയിൽ പറയുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലാണ് ഇരുവരും മത്സരിച്ചത്.
Comments