ന്യൂഡല്‍ഹി; രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. ‘സീറോ പ്രോസസ്സിങ്ങ് ഫീസോടുകൂടെ ഈ സ്വാതന്ത്ര്യദിനത്തില്‍, നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക്’ എന്നതാണ് പൊതുമേഖല ബാങ്കിങ്ങ് ഭീമനായ എസ് ബി ഐ മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.
വീട് വാങ്ങുന്നവര്‍ക്കായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് എസ്ബിഐ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന് അവതരിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ വാടക നല്കുന്നതില് നിന്നും സ്വാതന്ത്ര്യം നേടാനുള്ള സുവര്‍ണ്ണാവസരമാണ് നല്‍കുന്നതെന്ന് എസ് ബി ഐ ട്വിറ്ററില്‍ കുറിച്ചു.
ബാങ്കിങ്ങ് മേഖലയില്‍ ഇതിനോടകം തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് എസ്ബിഐ ഭവനവായ്പ നല്‍കുന്നത്. 30 ലക്ഷം രൂപക്ക് 6.70 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് ഭവന വായ്പ നല്‍കുന്നത്. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 6.95 ശതമാനം പലിശ നല്കിയാല് മതിയാകും. നിലവില്‍ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 7.05 ശതമാനമാണ്. എസ്ബിഐ യോനോ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇതിലും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാനുള്ള അവസരവും ബാങ്ക് നല്കുന്നു. യോനോ ആപ്പ് സേവനം ഉപയോഗിക്കുന്നതിലൂടെ 5 ബിപിഎസ് പലിശയിളവ് വരെ ലഭിക്കും.
Comments