കോഴിക്കോട്: കായിക പരിശീലകൻ ഒ.എം നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പി.ടി ഉഷ. തന്റെ ജീവിതത്തിലെ ഒ.എം നമ്പ്യാരുടെ സംഭാവനകൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവില്ലെന്ന് പി.ടി ഉഷ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പി.ടി ഉഷയുടെ പ്രതികരണം.
‘എന്റെ ഗുരുവും പരിശീലകനും വഴിവെളിച്ചവുമായ ഒ.എം നമ്പ്യാരുടെ മരണം ഒരിക്കലും നികത്താനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാകില്ല’ പി.ടി ഉഷ കുറിച്ചു.
നീണ്ടകാലം പിടി ഉഷയുടെ പരിശീലകനായിരുന്നു ഒഎം നമ്പ്യാർ. 1984ലെ ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പിടി ഉഷ നാലാം സ്ഥാനം നേടിയപ്പോൾ ഒ.എം നമ്പ്യാർ ആയിരുന്നു പരിശീലകൻ. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്.
The passing of my guru, my coach, my guiding light is going to leave a void that can never be filled. Words cannot…
Posted by P T Usha on Thursday, August 19, 2021
Comments