ഇന്ത്യയിലെ സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പാഠ്യവിഷയമാക്കണം; കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരെന്നും പഠനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പാഠ്യവിഷയമാക്കണം; കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരെന്നും പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 01:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പാഠ്യഭാഗമാക്കണമെന്ന് ആഗ്രഹിക്കുന്നതായി പഠനം.അമേരിക്കൻ കമ്പ്യൂട്ടർ സെക്യൂരിറ്റി കമ്പനിയായ മെകഫെ കോർപ്പറേഷന്റെതാണ് പഠനം.റിപ്പോർട്ടനുസരിച്ച് ആളുകളിൽ ഭൂരിഭാഗം പേരും കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. കൊറോണ മഹാമാരി സമയം തുടങ്ങിയതിന് ശേഷം ഭൂരിഭാഗം ജനങ്ങളും വെർച്വൽ പ്ലാറ്റ്‌ഫോമിലേക്ക് മാറികഴിഞ്ഞു.ഇപ്പോൾപഠനത്തിനും വിനോദത്തിനുമായി മൊബൈലും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെയാണ് മുതിർന്നവരുൾപ്പെടെ എല്ലാവരും ആശ്രയിക്കുന്നത്.ഒന്നര വർഷത്തിലേറെയായി കുട്ടികൾ സ്‌കൂളുകളിലിരുന്ന് പഠിച്ചിട്ട്.പരീക്ഷകളും ആഘോഷങ്ങളും വരെ ഓൺലൈനായികഴിഞ്ഞു.

ദിവസത്തിന്റെ വലിയൊരു പങ്കും പലരും ഇന്റർനെറ്റിലാണ് ചിലവഴിക്കുന്നത്. ഇത് കുട്ടികളെ വലിയ രീതിയിലാണ് ബാധിക്കുന്നത്.ഇന്റർനെറ്റ് ലോകത്തിന്റെ ചതിക്കുഴികൾ അറിയാത്ത ബാല്യങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലാണ് ചെന്ന് പെടുന്നത്. മാനസികപ്രശ്‌നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെയാണ് പലപ്പോഴും ഓൺലൈൻ ലോകം ഇവരെ തള്ളിവിടുന്നത്. എന്നാൽ ഈ കാലത്ത് മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത അവസ്ഥയെ പറ്റി ആർക്കും തന്നെ ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തിൽ എറെ പരിഭ്രാന്തിയിലായിരിക്കുന്നത് രക്ഷിതാക്കളാണ്. കുട്ടികളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയാണ് പലർക്കുമുള്ളത്.

ഈ സാഹചര്യത്തിലാണ് മെകഫെ കോർപ്പറേഷന്റെ പഠനം പ്രസക്തമാകുന്നത്. പഠനറിപ്പോർട്ടനുസരിച്ച് ആളുകളിൽ എൺപത്തൊൻപത് ശതമാനം പേരും സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ തന്നെ 62% പേരും ഡിജിറ്റൽ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തെണമെന്ന അഭിപ്രായം ഉള്ളവരാണ്.ബാക്കിയുള്ള 27% പേരും വിവരസാങ്കേതിക വിദ്യപോലുള്ള വിഷയങ്ങളിൽ ഇത് പ്രത്യേകം ഉൾപ്പെടുത്തി പഠിപ്പിക്കണമെന്നും കരുതുന്നു. ആളുകളിലെ എൺപത്തിയൊന്ന് ശതമാനം പേരിലും കുടുംബത്തിലെ ഒരംഗമെങ്കിലും കഴിഞ്ഞ വർഷം മുതൽ വെർച്വൽ പ്ലാറ്റ്‌ഫോമിലേക്ക് മാറി.കുട്ടികളും യുവാക്കളുമാണ് ഇന്റർനെറ്റ് ഉപഭോഗത്തിൽ മുന്നിൽ. മുതിർന്നവരിലെ ഇന്റർനെറ്റ് ഉപഭോഗത്തിലെ ഗണ്യമായ വളർച്ചാ നിരക്കും ആശ്ചര്യപ്പെടുത്തുന്നതാണ്.
മാറുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് പരിജ്ഞാനം പോലെ തന്നെ സൈബർസുരക്ഷയും വളരെ പ്രസക്തമാണ്. വിദ്യാർത്ഥികളിൽ കഴിയുന്നതും ചെറിയക്ലാസ്സുകളിൽ തന്നെ സൈബർസുരക്ഷയും നിയമങ്ങളും പഠിപ്പിക്കേണ്ട സാഹചര്യം അനുദിനം വർദ്ധിക്കുന്നുമുണ്ട്.

Tags: cyber securityonline classes
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies