ന്യൂഡൽഹി : ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ക്രൂരതയ്ക്ക് താൻ എതിരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവർ രക്തസാക്ഷികളോട് കാണിക്കുന്ന അനാദരവ് സഹിക്കാൻ കഴിയില്ല. ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ്. ഈ ക്രൂരതയ്ക്ക് എതിരാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ശനിയാഴ്ചയാണ് നവീകരിച്ച ജാലിയൻ വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചിരുന്നു.
Comments