മുംബൈ: ഓഹരി വിപണിയിൽ ആഴ്ചകളായി തുടരുന്ന കുതിപ്പിൽ റെക്കോഡ് പുതുക്കി സൂചികകൾ.വ്യാപാര ആഴ്ചയുടെ അവസാനദിനത്തിലാണ് ഈ നേട്ടം. സെൻസെക്സ് 58,000 വും നിഫ്റ്റി 17300 വും കടന്നു.
സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ.കൊറോണ വ്യാപനം കുറഞ്ഞതും വാക്സിനേഷൻ യജ്ഞം ധൃുതഗതിയിലായതും വിപണിയിലെ നേട്ടത്തിന് കാരണമായി.
സെൻസെക്സ് 217 പോയിന്റ് നേട്ടത്തിൽ 58070 ലും നിഫ്റ്റി 61 പോയിന്റ് ഉയർന്ന് 17300ലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്ങ്, ഐടി,സിമന്റ്,ടെക്സ്റ്റെയിൽ തുടങ്ങിയ മേഖലയിലെ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആഴ്ചയിലെ ആദ്യ രണ്ട് ദിനത്തിലെ മുന്നേറ്റത്തിന് ശേഷം മൂന്നാം ദിവസം ഉലഞ്ഞ വിപണി അടുത്ത ദിവസം തന്നെ തിരിച്ചു കയറിയിരുന്നു.
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിന്നുള്ള മികച്ച റിപ്പോർട്ടുകളും വിദേശ നിക്ഷേപകരുടെ കടന്ന് വരവും വിപണിയിൽ ഏറെ ആവേശം സൃഷ്ടിച്ചെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Comments